പനമരം, ചെറുകാട്ടൂര്‍ വില്ലേജുകള്‍ക്ക് ഒ.ഡി.എഫ്.പ്ലസ് പദവി

post

വയനാട് :  പനമരം ഗ്രാമപഞ്ചായത്തിലെ രണ്ടു വില്ലേജുകള്‍ക്ക് ഒ.ഡി.എഫ്.പ്ലസ് പദവി ലഭിച്ചു. പനമരം, ചെറുകാട്ടൂര്‍ വില്ലേജുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജന മുക്തവും, മാലിന്യ നിര്‍മാര്‍ജ്ജനം നല്ല രീതിയില്‍ നടക്കുന്നതുമായ പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്നതാണ് ഒ.ഡി.എഫ്.പ്ലസ് പദവി. പനമരം വില്ലേജ് പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ്  പി.എം ആസ്യ നിര്‍വഹിച്ചു. ചെറുകാട്ടൂര്‍ വില്ലേജ് പ്രഖ്യാപനം വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ നിര്‍വഹിച്ചു. ഫാദര്‍ ജോസ് കൊച്ചറക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ പഞ്ചായത്തില്‍ ശുചിത്വ മേഖലയില്‍ പ്രവൃത്തിക്കുന്ന വരെ ആദരിച്ചു. മെമ്പര്‍മാരായ അജയ് കുമാര്‍,രാമചന്ദ്രന്‍ മാസ്റ്റര്‍,രജിത വിജയന്‍, കല്യാണി ബാബു, ആഷിക് മെമ്പര്‍, ആയിഷ ഉമ്മര്‍, ശാന്ത മെമ്പര്‍, അസിസ്റ്റന്റ് സെക്രട്ടറി ശ്രീ സജി,ജൂനിയര്‍ സുപ്രണ്ട് അരുണ്‍കുമാര്‍, വി ഇ ഒ സജീന്ദ്രന്‍, സതീഷ്, ജിന്‍സി തോമസ് എന്നിവര്‍ സംസാരിച്ചു.ഹരിത കര്‍മസേന അംഗങ്ങള്‍, കുടുംബശ്രീ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായി.