രാക്ഷസന്‍ പാറ ഇക്കോ ടൂറിസം പദ്ധതി പ്രദേശം എംഎല്‍എയും കളക്ടറും സന്ദര്‍ശിച്ചു

post

പത്തനംതിട്ട : രാക്ഷസന്‍ പാറ പ്രധാന ആകര്‍ഷണ കേന്ദ്രമാക്കി ടൂറിസം ഗ്രാമത്തിന്റെ ഭാഗമാക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന വിദഗ്ധരും ടൂറിസം ഡിപ്പാര്‍ട്ട്മെന്റും ഇനി സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

കോന്നി ഇഞ്ചിപ്പാറയിലെ രാക്ഷസന്‍ പാറയില്‍ പ്രകൃതി സൗഹാര്‍ദ ടൂറിസം കേന്ദ്രമാക്കിയുള്ള വികസനത്തിന് മാതൃകയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ്.അയ്യരും പറഞ്ഞു. പരമാവധി ജനങ്ങളിലേക്ക് ഇവയുടെ വിവരങ്ങള്‍ എത്തിക്കുവാനാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു. രാക്ഷസന്‍പാറ, തട്ടുപാറ, പുലിപ്പാറ, കുറവന്‍കുറത്തി പാറ എന്നിവ കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി പ്രാവര്‍ത്തികമാക്കുക.തട്ടുപാറയിലെത്തിയ സംഘം സൂര്യാസ്തമയവും കണ്ടാണ് മടങ്ങിയത്.

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, വൈസ് പ്രസിഡന്റ് മിനി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി ജയകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ മേഴ്സി ജോബി, ഷാന്‍ ഹുസൈന്‍, ആശാ സജി, അലക്സാണ്ടര്‍ ഡാനിയേല്‍, എസ്.പി.സജന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സുബൈര്‍ കുട്ടി, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി.പവിത്രന്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.