ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍ ) കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

post

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍)  പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 30,540 മെറിറ്റ് സീറ്റുകളില്‍ 50,368 പേര്‍ അപേക്ഷിച്ചിരുന്നു. 26,086 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു. പ്രവേശനം സെപ്റ്റംബര്‍ 29 വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. www.admission.dge.kerala.gov.in ലെ Higher Secondary (Vocational Admission) എന്ന ലിങ്കിലൂടെ പ്രവേശിച്ച് First Allotment Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് ലിങ്കില്‍ നിന്നു തന്നെ അലോട്ട്മെന്റ് ലെറ്റര്‍ ലഭിക്കും.