വടക്കാഞ്ചേരിയില്‍ ഊര്‍ജ്ജ ഓഡിറ്റിന് തുടക്കം

post

തൃശൂര്‍: 'ഊര്‍ജ്ജയാന്‍' പദ്ധതിയുടെ വടക്കാഞ്ചേരി നിയോജകമണ്ഡലതല ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ഓഫീസ് ഹാളില്‍ എം എല്‍ എ സേവിയര്‍ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. മണ്ഡലത്തിലെ 7 ഗ്രാമപഞ്ചായത്തുകള്‍, ഒരു മുനിസിപ്പാലിറ്റി, വിദ്യാലയങ്ങള്‍, വൈദ്യുതി വിഭാഗം, കലാ-കായിക-സാംസ്‌കാരിക സംഘടനകള്‍, വായനശാലകള്‍ എന്നിവയുടെ സഹകരണത്തോടെ ഊര്‍ജ്ജ ഓഡിറ്റ്, ഊര്‍ജ്ജ ഉപയോഗ രേഖ തയ്യാറാക്കല്‍, ഹോം എനര്‍ജി സര്‍വ്വേ, വിവിധ ഓണ്‍ലൈന്‍ മത്സരങ്ങള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിവിധ ക്യാമ്പയിനുകള്‍ ഊര്‍ജ്ജയാന്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. ഊര്‍ജ്ജ സംരക്ഷണത്തിലൂടെ സുസ്ഥിര ജീവിതമെന്ന സന്ദേശം ഏറ്റെടുത്ത് നടപ്പിലാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.