മുഖച്ഛായ മാറി പ്രാദേശിക റോഡുകള്‍

post

കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍  നാല് റോഡുകള്‍

കാസര്‍കോട് മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയില്‍ (സി.എംഎല്‍.ആര്‍.ആര്‍.പി) ഉള്‍പ്പെടുത്തി കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ നാല് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വത്സന്‍ മുഖ്യാതിഥിയായി. അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.വി നാരായണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.ശാന്ത, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ.ശകുന്തള, സ്ഥിരം സമിതി അംഗങ്ങളായ അജിത്കുമാര്‍, സി.യശോദ, പി.ശശിധരന്‍, പി.ബി ഷീബ, കെ.ടി ലത തുടങ്ങിയവര്‍ സംസാരിച്ചു. കയ്യൂര്‍ ചീമേനി പഞ്ചായത്ത് സെക്രട്ടറി ടി.എ കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു.

25 ലക്ഷം രൂപ ഭരണാനുമതി ലഭിച്ച അരയാക്കടവ് കണ്ണൂര്‍ സ്മാരകം ചെറിയാക്കര കോണ്‍ക്രീറ്റ് റോഡിന്റെ നിര്‍മ്മാണചെലവ് 20,70253 രൂപയാണ്.

വണ്ണാത്തിക്കാനം ഒയോളം റോഡ് ടാറിംഗിന് 12,94,453 രൂപയാണ് നിര്‍മ്മാണ ചെലവ്.

കരക്കാപ്പറമ്പ് ചീമേനി അമ്പലം റോഡ്- ചീമേനി മുത്തപ്പന്‍ ക്ഷേത്രത്തിനുസമീപം ആരംഭിച്ച് ചീമേനി അമ്പലത്തിന് സമീപം അവസാനിക്കുന്ന റോഡിന് 8,53,8821 രൂപയാണ് നിര്‍മ്മാണ ചെലവ്.

വെരിക്കന്‍ പാറയില്‍ നിന്ന് തുടങ്ങി കൂക്കോട്ട് അവസാനിക്കുന്ന റോഡ് കയറ്റം കുറച്ച് 1200 മീറ്റര്‍ വീതി കൂട്ടി 3.80 മീറ്റര്‍ ടാറിങ്ങും റീ ടാറിംഗ് സൈഡ് പ്രൊഡക്ഷന്‍ വാള്‍ ഉള്‍പ്പെടെ നടപ്പിലാക്കിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. നിര്‍മ്മാണ ചെലവ്- 25,43,782 രൂപ.

 കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍  രണ്ട് റോഡുകള്‍

കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് റോഡുകള്‍ നവീകരിച്ചു. 50 ലക്ഷം രൂപയില്‍ ടാറിംഗ് നടത്തിയ ഉമിച്ചിപ്പൊയില്‍-ചേമ്പേന റോഡ്, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച പള്ളം-മേക്കാറളം-ചേമ്പേന റോഡ് എന്നിവ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി അധ്യക്ഷനായി. എല്‍.എസ്.ജി.ഡി എ.ഇ കെ.വി ഉമേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ. ശകുന്തള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി ശാന്ത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി ചന്ദ്രന്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സി.എച്ച് അബ്ദുള്‍ നാസര്‍, ഷൈജമ്മ ബെന്നി, കെ.വി അജിത് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി ബാബു, കെ.പി ചിത്രലേഖ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വി. മോഹനന്‍, പി.സുധി ചേമ്പേന, ബാബു ചേമ്പേന, വി.സി പത്മനാഭന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, സി.എം ഇബ്രാഹിം, പി.ടി നന്ദകുമാര്‍, രാഘവന്‍ കൂലേരി, എന്‍. വിജയന്‍, സി.ഡി.എസ് ചെയര്‍പേര്‍സണ്‍ സെലിന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി എന്‍. മനോജ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പി.യു ഷീല നന്ദിയും പറഞ്ഞു.

മടിക്കൈയിലെ മൈത്തടം-കാരാക്കോട് റോഡിന് പുതിജീവനായി

മടിക്കൈ പഞ്ചായത്തിലെ മൈത്തടം-കാരാക്കോട് റോഡിന് മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയില്‍ പുതീജീവനായി. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ റോഡ് ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ. പ്രീത അധ്യക്ഷയായി. എല്‍.എസ്.ജി.ഡി എ.ഇ സനൂപ് ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി മണികണ്ഠന്‍, വൈസ് പ്രസിഡന്റ് കെ.വി ശ്രീലത, സ്ഥിരം സമിതി അംഗം  തുടങ്ങിയവര്‍ പങ്കെടുത്തു. അബ്ദുല്‍ റഹ്‌മാന്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, മുന്‍ പ്രസിഡന്റ് എം. രാജന്‍, കെ.നാരായണന്‍, എം. കുഞ്ഞമ്പു തുടങ്ങിയവര്‍ പങ്കെടുത്തു.