സ്വന്തമായുള്ള ഭൂമിക്ക് പട്ടയം ലഭിക്കുന്ന സന്തോഷത്തില്‍ ചെല്ലപ്പനും രത്നാഭായിയും

post

ഇടുക്കി : നീണ്ട കാത്തിരിപ്പിന് ശേഷം സ്വന്തം ഭൂമിക്ക് പട്ടയം ലഭിക്കുന്ന സന്തോഷത്തിലാണ് പശുപ്പാറ പുതുവേല്‍ സ്വദേശികളായ ഇലഞ്ഞിക്കല്‍ (67) ചെല്ലപ്പനും (62)ഭാര്യ രത്നഭായിയും. തോട്ടം തൊഴിലാളികളായിരുന്ന ഇവര്‍ 2001ലാണ് ഈ പ്രദേശത്ത് സ്ഥലം വാങ്ങി സ്ഥിരതാമസമാക്കിയത് . മുന്‍പ് കോഴിക്കാനത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രണ്ടു പെണ്‍മക്കളാണ് ചെല്ലപ്പനും രത്ന ഭായിക്കും. ഇരുവരെയും വിവാഹം ചെയ്തയച്ചു . പ്രായാധിക്യത്തെ തുടര്‍ന്ന് സ്വന്തം ഭൂമിയില്‍ നിന്നും കൃഷിയിലൂടെ കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഇവര്‍ ജീവിക്കുന്നത്. നിലവിലുള്ള ഭൂമിയില്‍ ഏലം, കാപ്പി, തേയില,കുരുമുളക് എന്നീ കൃഷികള്‍ ചെയ്യുന്നുണ്ട്. പട്ടയം ലഭിക്കുന്നതോടെ ഏലം കൃഷി കൂടുതല്‍ മെച്ചപ്പെടുത്തണം എന്നാണ് ചെല്ലപ്പന്റെ ആഗ്രഹം. കാട്ടുപന്നികള്‍ ഇടക്കൊക്കെ വന്ന കൃഷി നാശം ഉണ്ടാകാറുണ്ടെങ്കിലും സ്വന്തമായുള്ള മണ്ണില്‍ അധ്വാനിച്ച് ജീവിക്കുന്നതില്‍ സംതൃപ്തനാണ് ഈ കര്‍ഷകന്‍. തന്റെ ഭൂമിക്ക് പട്ടയം തന്ന സര്‍ക്കാരിനോട് വളരെയധികം നന്ദി ഉണ്ടെന്ന് ചെല്ലപ്പന്‍ പറയുമ്പോള്‍ ഭാര്യ രത്ന ഭായിയുടെ മുഖത്ത് അതിലേറെ സന്തോഷം.