കൊറോണ നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജം: ജില്ലാ കളക്ടര്‍

post

30 സോഷ്യല്‍ കൗണ്‍സിലര്‍മാരടക്കമുള്ള ടീം ഒരുങ്ങി

കോഴിക്കോട് :  കൊറോണ വൈറസ് രോഗം നേരിടാന്‍ ജില്ലാ ഭരണകൂടവും മറ്റു വകുപ്പുകളും സജ്ജമാണെന്നു് ജില്ലാ കളക്ടര്‍ സാംബശിവറാവു അറിയിച്ചു.ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം. കൊറോണയുമായി ബന്ധപ്പെട്ട് കളക്റ്ററേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് കളക്ടര്‍ അറിയിച്ചത്. നിരീക്ഷണത്തിലുള്ളവരുടെ മാനസികമായ പിന്തുണ ഉറപ്പാക്കുന്നതിന് 30 സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ ടീം ഒരുങ്ങിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ  വിവരം ഫോണ്‍ ചെയ്ത് ഈ ടീം ആരായും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതുമാണ് ' മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈന്‍ ആരംഭിച്ചതായും ഡിഎംഒ ഡോ.ജയശ്രീ. വി അറിയിച്ചു.949500 2270 എന്ന നമ്പറില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വിളിക്കാം. ദിശ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ല്‍ 24 മണിക്കൂറും സേവനം ലഭിക്കുമെന്നും ഡിഎം.ഒ അറിയിച്ചു . ഇപ്പോള്‍ ജില്ലയില്‍ 310 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.നാലു പേര്‍ ആശുപത്രികളിലും .ഒരാള്‍ ബീച്ച് ആശുപത്രിയിലും 3 പേര്‍ മെഡിക്കല്‍ കോളേജിലുമാണുള്ളത്. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ആശാ ദേവി, ഡോ.എന്‍.രാജേന്ദ്രന്‍ ,ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.