ഫയല്‍ കവര്‍ നിര്‍മാണ പരിശീലനം നല്‍കി

post

പാലക്കാട് :  അട്ടപ്പാടി നൈനാംപടി സാമൂഹിക പഠന കേന്ദ്രത്തിലെ ഒന്ന് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന 20 ഓളം വിദ്യാര്‍ഥികള്‍ക്ക് അഗളി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ഫയല്‍ കവര്‍ നിര്‍മ്മാണ പരിശീലനം നല്‍കി. പഠനത്തോടൊപ്പം പാഠ്യേതര വിഷയത്തില്‍ കൂടെ വിദ്യാര്‍ഥികളെ പങ്കാളികളാക്കുക ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. അഗളി ബ്ലോക്ക് കോഡിനേറ്റര്‍ സി.പി. വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. റിസോഴ്സ് അധ്യാപകരായ നസീമ, ഷൈനി, നീതു, ജയലത, ഈശ്വരന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.