ദുരന്ത നിവാരണ പദ്ധതിരേഖ പ്രകാശനം ചെയ്തു

post

വയനാട്:  ജില്ലയുടെ വാര്‍ഷിക ദുരന്ത നിവാരണ പദ്ധതിരേഖ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള പ്രകാശനം ചെയ്തു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍  എ. ഡി. എം. ഷാജു എന്‍ ഐ, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കര്‍ എന്നിവരില്‍ നിന്നും പദ്ധതിരേഖ ഏറ്റുവാങ്ങി. ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍ ജി. പ്രിയങ്ക, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, ഇ. മുഹമ്മദ് യൂസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. 2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം പ്രകാരം എല്ലാ ജില്ലകളും ദുരന്ത നിവാരണ പദ്ധതിരേഖ വര്‍ഷം തോറും പുതുക്കേണ്ടതും പരസ്യപ്പെടുത്തേണ്ടതുമാണ്. ജില്ലാ അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രത്തിന്റെ മേല്‍ നോട്ടത്തില്‍ അമിത് രമണന്‍, ഹന്ന കെസിയ ജോസ് എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി രേഖ പൂര്‍ത്തിയാക്കിയത്. പദ്ധതിരേഖ ജില്ലാ ഭരണ കൂടത്തിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.wayanad.gov.in ലഭ്യമാണ്.