മെഗാ വാക്സിനേഷന്‍ ക്യാമ്പ്; 7373 പേര്‍ക്ക് വാക്‌സിന്‍ നല്‍കി

post

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ 18 വയസു കഴിഞ്ഞ എല്ലാവര്‍ക്കും രണ്ടാഴ്ച്ച കൊണ്ട് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി നൂറുശതമാനം നേട്ടം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ പാതിരപ്പള്ളി കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലൂടെ  7373 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 5000 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അധികമായി 2373 പേര്‍ക്കു കൂടി വാക്സിന്‍ നല്‍കാനായി. ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭ്യമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. വാഹനത്തില്‍ ഇരുന്ന് വാക്‌സിന്‍ നല്‍കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷനിലൂടെ 545 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.