അതിഥിത്തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ വാക്‌സിനേഷന്‍ ഉറപ്പാക്കണം: ജില്ലാ കളക്ടര്‍

post

എറണാകുളം: ജില്ലയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അതിഥിത്തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട തൊഴില്‍ ഉടമകള്‍ കോവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്ന്് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. പൊതു, സ്വകാര്യ വാക്‌സിനേഷന്‍ സൗകര്യങ്ങള്‍ ഇതിനായി അവര്‍ക്ക് ഉപയോഗപ്പെടുത്താം. ഇക്കാര്യം ഉറപ്പാക്കാന്‍ തൊഴിലിടങ്ങളില്‍ പരിശോധന നടത്തും. വീഴ്ച കണ്ടെത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.