പിആര്‍ഡിയില്‍ കണ്ടന്റ് എഡിറ്റര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 20ന്

post

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് കണ്ടന്റ് എഡിറ്റര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു.

ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ ബിരുദം ആണ് യോഗ്യത. കണ്ടന്റ് ജനറേഷനിലും എഡിറ്റിംഗിലും പരിചയം വേണം. ജേര്‍ണലിസത്തില്‍ അല്ലെങ്കില്‍ മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. ഇവര്‍ക്കും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതിന്റെ തെളിവ് ഹാജരാക്കേണ്ടതാണ്. കണ്ടന്റ് എഡിറ്റര്‍ക്ക് പ്രതിമാസം 15,400 രൂപയാണ് പ്രതിഫലം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും ഒരു സെറ്റ് പകര്‍പ്പും സഹിതം ഡിസംബര്‍ 20ന് തിരുവനന്തപുരം ഗവ. സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ പിആര്‍ഡി ഡയറക്‌ട്രേറ്റില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനെത്തണം.