മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ എന്റെ ഗ്രാമം പദ്ധതിക്ക് തുടക്കമായി

post

ആലപ്പുഴ : മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തില്‍ എന്റെ ഗ്രാമം പദ്ധതിക്ക് തുടക്കമായി. ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് എന്റെ ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പി. പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നിര്‍വഹിച്ചു.

പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിനെ ഒരു വര്‍ഷത്തേക്ക് റോട്ടറി ക്ലബ്ബ് ഏറ്റെടുത്തു അടിസ്ഥാന വികസന പ്രവര്‍ത്തനം നടത്തുക എന്നതാണ് എന്റെ ഗ്രാമം പദ്ധതിയുടെ ലക്ഷ്യം. കുടിവെള്ളം, മത്സ്യകൃഷി, ഹൈടെക്ക് ജൈവ കൃഷി, ശൗചാലയം, കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയംതൊഴില്‍, വായനശാലകളുടെ പുനരുദ്ധാരണം എന്നിവയാണ് ലക്ഷ്യം.

ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റ് അനിത ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. സംഗീത മുഖ്യാഥിതിയായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. രജീഷ്, വാര്‍ഡ് അംഗം വി. സജി, ഫോം മാറ്റിംഗ്‌സ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ കെ.ആര്‍. ഭഗിരഥന്‍, റോട്ടറി ക്ലബ്ബ് ജില്ല പ്രാജക്റ്റ് ചെയര്‍മാന്‍ കെ.ജി. ഗിരീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു