താമരക്കുളത്ത് കാര്‍ഷിക വിപണിക്ക് തുടക്കം

post

ആലപ്പുഴ: കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ ന്യായമായ വിലയില്‍ വില്‍ക്കാനായി താമരക്കുളം ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക വിപണി ആരംഭിച്ചു. കൃഷിഭവന്റെ നേതൃത്വത്തില്‍ കണ്ണനാകുഴി കിണറുമുക്ക് ജംഗ്ഷനില്‍ കാര്‍ഷിക വിപണി 'പ്രിയദര്‍ശിനി ഗ്രാമീണ ചന്ത' ആരംഭിച്ചത്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് വിപണി. 

താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം നിര്‍വഹിച്ചു. 

വാര്‍ഡംഗം തന്‍സീര്‍ കണ്ണനാകുഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് തോമസ് നൈനാന്‍, ചാരമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി. രജനി, താമരക്കുളം കൃഷി ഓഫീസര്‍ എസ്. ദിവ്യശ്രീ, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ അനീഷ്, ജനപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.