വഴിയോര ആഴ്ച ചന്ത ആരംഭിച്ചു

post

എറണാകുളം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പറവൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നഗര വഴിയോര ആഴ്ച്ച ചന്ത പ്രവര്‍ത്തനമാരംഭിച്ചു. ആഴ്ച ചന്തയുടെ ഉദ്ഘാടനം പറവൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എ. പ്രഭാവതി നിര്‍വ്വഹിച്ചു. എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ചന്ത പ്രവര്‍ത്തിക്കും. 

കൂനമ്മാവ് സെന്റ് ജോസഫ് ബോയ്‌സ് ഹോമിലെ കുട്ടികളുടെ കൃഷിയിടത്തില്‍ വിളഞ്ഞ ജൈവ പച്ചക്കറികളും കോട്ടുവള്ളിയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച നാടന്‍ പച്ചക്കറികളുമാണ് പറവൂര്‍ നഗരത്തിലെ ആഴ്ച്ച ചന്തയില്‍ വില്‍ക്കുന്നത്. 

നഗരസഭാ വൈസ് ചെയര്‍മാന്‍ എന്‍.ജെ രാജു, പറവൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജിഷ പി.ജി, കോട്ടുവള്ളി കൃഷി ഓഫീസര്‍ കെ.സി റെയ്ഹാന, കൂനമ്മാവ് സെന്റ് ജോസഫ് ബോയ്‌സ് ഹോം ഡയറക്ടര്‍ ഫാദര്‍ സംഗീത് ജോസഫ്, കൃഷി അസിസ്റ്റന്റുമാരായ എസ്.കെ ഷിനു, നസിയ എന്‍.വി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു