'കനലി'ന് ജില്ലയില്‍ തുടക്കം

post

ആലപ്പുഴ: സ്്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനങ്ങളും തടയുന്നതിനായുള്ള ബോധവത്കരണ കാമ്പയിന്‍ 'കനല്‍' ജില്ലയില്‍ ആരംഭിച്ചു. വിവിധ സ്ത്രീ സുരക്ഷ പദ്ധതികളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തും. ജില്ലാതല പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍  എ. അലക്സാണ്ടര്‍ ജില്ല വനിത- ശിശു വികസന ഓഫീസര്‍ എല്‍. ഷീബയ്ക്കു നല്‍കി നിര്‍വഹിച്ചു.