കൊറോണ വൈറസ്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

post

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പട്ട് സംസ്ഥാനത്ത മുഴുവന്‍ ജില്ലകളിലേയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിലയിരുത്തി.  

മന്ത്രിമാരായ എ സി മൊയ്തീന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, അഡ്വ. വി എസ് സുനില്‍കുമാര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ എസ് ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി നിരന്തരം ബന്ധപ്പെടാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജീവനക്കാര്‍ക്കുള്ള പ്രതിരോധ ഉപകരണങ്ങള്‍ ലഭ്യമാണോയെന്ന് പരിശോധിച്ചു. ജില്ലകളിലെ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ സൗകര്യങ്ങള്‍ ഉറപ്പു വരുത്തി. ഐസോലേഷന്‍ വാര്‍ഡ് പ്രൈവറ്റ് ആശുപത്രികളിലും സജ്ജീകരിക്കേണ്ടതുണ്ട് ഇതിനായി ജില്ലകളിലെ പ്രൈവറ്റ് ആശുപത്രികളുമായി യോഗം നടത്താനും ധാരണയായി.