മാതൃകവചം: കോവിഡ് വാക്സിനേഷന്‍ ജൂലൈ 19 മുതല്‍, വാക്സനേഷന്‍ കേന്ദ്രങ്ങള്‍

post

ആലപ്പുഴ: ഗര്‍ഭിണികള്‍ക്കായുള്ള  കോവിഡ് വാക്‌സിനേഷന്‍ ജൂലൈ 19 മുതല്‍ തുടങ്ങുന്നു. വാക്‌സിന്‍ ലഭിക്കുന്നതിനായി ഗര്‍ഭിണികള്‍ വ്യക്തിഗത വിവരങ്ങള്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്കുക. പ്രതീക്ഷിക്കുന്ന പ്രസവത്തീയതി പരിഗണിച്ച്, മുന്‍ഗണനയനുസരിച്ച് വാക്‌സിന്‍ എടുക്കേണ്ട കേന്ദ്രവും തീയതിയും സമയവും  ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍കൂര്‍ അറിയിക്കും. നിര്‍ദ്ദിഷ്ട കേന്ദ്രത്തില്‍ കൃത്യസമയത്തെത്തി വാക്‌സിന്‍ സ്വീകരിക്കുക.

ചമ്പക്കുളം, വെളിയനാട്  ബ്ലോക്കുകളിലുള്ളവര്‍ക്ക് ആലപ്പുഴ മെഡിക്കല്‍ കോളേജ്.

അമ്പലപ്പുഴ ബ്ലോക്ക്, ആലപ്പുഴ മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലുള്ളവര്‍ക്ക് 

വനിതാ ശിശു ആശുപത്രി ആലപ്പുഴ.

തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളില്‍ ഉള്ളവര്‍ക്ക് തുറവൂര്‍ താലൂക്ക് ആശുപത്രി.

കഞ്ഞിക്കുഴി, ആര്യാട്  ബ്ലോക്കുകള്‍, ചേര്‍ത്തല മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലുള്ളവര്‍ക്ക്   ചേര്‍ത്തല താലൂക്ക് ആസ്ഥാന ആശുപത്രി.

ഹരിപ്പാട് ബ്ലോക്ക്, ഹരിപ്പാട് മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലുള്ളവര്‍ക്ക്  ഹരിപ്പാട് താലൂക്കാസ്ഥാന ആശുപത്രി.

മുതുകുളം ബ്ലോക്ക്, കായംകുളം മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലുള്ളവര്‍ക്ക്  

കായംകുളം താലൂക്ക് ആശുപത്രി.

മാവേലിക്കര മുന്‍സിപ്പാലിറ്റി, ഭരണിക്കാവ് ബ്ലോക്ക്, മാവേലിക്കര ബ്ലോക്ക് എന്നിവിടങ്ങളിലുള്ളവര്‍ക്ക്  മാവേലിക്കര ജില്ലാ ആശുപത്രി.

ചെങ്ങന്നൂര്‍ ബ്ലോക്ക്, ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലുള്ളവര്‍ക്ക്  ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി 

എന്നിങ്ങനെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.