കക്കാഴം ജി.എച്ച്.എസ് ഡിജിറ്റല്‍ ലൈബ്രറി തുറന്നു

post

ആലപ്പുഴ: കാക്കാഴം ഗവ. ഹയര്‍ സെക്കന്റി സ്‌കൂളിലെ ഡിജിറ്റല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനത്തിന് തുടക്കമായി. അധ്യാപകരുടെയും എസ്. എം. സി.യുടെയും സഹകരണത്തോടെയാണ് ഡിജിറ്റല്‍ ലൈബ്രറി സാധ്യമാക്കിയത്. ലൈബ്രറിയുടെ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പoനത്തിനായി അധ്യാപകരും എസ്.എം.സി.യും ചേര്‍ന്നു സമാഹരിച്ച 30 ഓളം സ്മാര്‍ട്ട് ഫോണുകളുടെ വിതരണോദ്ഘാടനവും എം.എല്‍.എ. നിര്‍വഹിച്ചു.

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം അനിത ടീച്ചര്‍, പഞ്ചായത്തംഗം ലേഖാ മോള്‍സനില്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ.കെ. പ്രസന്നന്‍, എസ്.എം.സി. ചെയര്‍മാന്‍ നസീര്‍, എന്നിവര്‍ പങ്കെടുത്തു.