ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 18 ന്

post

കോഴിക്കോട്: വളയം ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം കൈകാര്യം ചെയ്യുന്നതിന് ഇന്‍സ്ട്രക്ടരെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ ഡിസംബര്‍ 18 ന് രാവിലെ 11 മണിക്ക് നടത്തും. യോഗ്യത  എം.ബി.എ അല്ലൈങ്കില്‍ ബിബിഎ യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്‌സ് എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യതയുളളവര്‍  അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ഓഫീസില്‍ എത്തണം. ഫോണ്‍ : 04962461263.