മുതുവല്ലൂര്‍ മൂച്ചിത്തടം കോളനിയില്‍ സൗജന്യ കുടിവെള്ള വിതരണ പദ്ധതി യാഥാര്‍ഥ്യമായി

post

മലപ്പുറം ; കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുതുവല്ലൂര്‍ കോഴിക്കോടന്‍ മൂച്ചിത്തടം എസ്.സി കോളനിയിലെ മുഴുവന്‍ വീടുകളിലും സൗജന്യ  കുടിവെള്ള വിതരണത്തിനുള്ള സംവിധാനമൊരുക്കി. ഇതിന്റെ ഭാഗമായി പൈപ്പ് ലൈന്‍ കണക്ഷന്‍ പൂര്‍ത്തിയാക്കി. ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിന്നും പൈപ്പ് ലൈന്‍ നീട്ടിയാണ് പദ്ധതി നടപ്പിലാക്കിയത്.

പദ്ധതിയുടെ  ഉദ്ഘാടനം  കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബുരാജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം മുഹ്സില ഷഹീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നജ്മ ബേബി, സി. സുശീല, എം.പി. മുഹമ്മദ്, എം.പി. അബ്ദുല്‍ അസീസ്, എന്‍.സി. ഉമ്മര്‍, കെ. അലവിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.