പത്തനംതിട്ടയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പിന്റെ സ്‌പെഷ്യല്‍ കിറ്റ്

post

പത്തനംതിട്ട : കോവിഡ്, ശക്തമായ മഴ എന്നിവ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പിന്റെ അവശ്യ സാധനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ കിറ്റിന്റെ വിതരണം ആരംഭിച്ചു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഭക്ഷ്യ സഹായ പദ്ധതി പ്രകാരമാണ് ഗോതമ്പ് നുറുക്ക്, പഞ്ചസാര, തേയിലപ്പൊടി വെളിച്ചെണ്ണ, സവോള, ഉരുള കിഴങ്ങ്, ചെറിയ ഉള്ളി, വെളുത്തുള്ളി, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കടുക്, കടല, ചെറുപയര്‍, വന്‍പയര്‍, ഉപ്പ്, ബാത്ത് സോപ്പ്, ബാര്‍ സോപ്പ് എന്നിങ്ങനെ പതിനെട്ടിനം സാധനങ്ങള്‍ വിതരണം ചെയ്യുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പ്രൊമോട്ടര്‍മാര്‍ കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കും. സിവില്‍ സപ്ലൈസില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യ ധന്യങ്ങള്‍ക്കു പുറമെയാണിത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിയുള്ളവര്‍, സര്‍വീസ് പെന്‍ഷനേഴ്‌സ് ഒഴികെയുള്ള ജില്ലയിലെ 2052 കുടുംബങ്ങള്‍ക്ക് സ്‌പെഷ്യല്‍ കിറ്റ് ലഭിക്കുമെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍ അറിയിച്ചു.