കോവിഡ് പ്രതിരോധം; കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പള്‍സ് ഓക്സീ മീറ്ററും പി പി ഇ കിറ്റും വിതരണം ചെയ്തു

post

കാസര്‍കോട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകള്‍ക്ക് പള്‍സ് ഓക്സി മീറ്ററും പി പി ഇ കിറ്റും വിതരണം ചെയ്തു. ആദ്യ ഘട്ടത്തില്‍ പഞ്ചായത്തുകള്‍ക്ക് 100 വീതം പി.പി.ഇ കിറ്റുകളും 10 വീതം പള്‍സ് ഓക്സീമീറ്ററുകളുമാണ് വിതരണം ചെയ്തത്. ചെമ്മനാട് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍  പ്രസിഡന്റ് സുഫൈജ അബുബക്കറിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റി സി.എ സൈമ പ്രതിരോധ കിറ്റ് കൈമാറി. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് പി എ അറഫലി, സ്ഥിരം സമിതി  ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ചെങ്കള പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍  പ്രസിഡന്റ് കാദര്‍ ബദ്രിയ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമയില്‍ നിന്നും പ്രതിരോധ കിറ്റ് ഏറ്റു വാങ്ങി. പരിപാടിയില്‍ ബ്ലാക്ക് വൈസ് പ്രസിഡന്റ് പി എ അഷ്റഫലി, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, മെമ്പര്‍മാര്‍,ചെങ്കള പഞ്ചായത്ത്  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അസൈനാര്‍ ബദരിയ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.

മധൂര്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍  പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ പി.പി.ഇ കിറ്റും പള്‍സ് ഓക്സീമീറ്ററും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമയില്‍ നിന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷറഫ് അലി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സക്കീന അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സെമീറ ഫൈസല്‍ പ്രതിരോധ കിറ്റ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമയില്‍ നി്ന്ന് ഏറ്റുവാങ്ങി. 

വൈസ് പ്രസിഡണ്ട് പി എഅഷ്റഫലി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സെക്കീന അബ്ദുല്ലഹാജി, സീനത്ത് നസീര്‍ കല്ലങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു. അടുത്ത ഘട്ടമായി ബദിയഡുക്ക സി.എച്ച്.സിയിലേക്ക് 100 പി.പി.ഇ കിറ്റുകളും 10 പള്‍സ് ഓക്സീമീറ്ററുകളും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ പറഞ്ഞു.