മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

post

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹ്യൂമന്‍ റൈറ്റ്സ് ഒബ്സര്‍വേര്‍സ് സൊസൈറ്റി ഭാരവാഹികളില്‍ നിന്നും സമാഹരിച്ച തുക സംഭാവനചെയ്തു. 20,000 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിക്ക് ഹ്യൂമന്‍ റൈറ്റ്സ് ഒബ്സര്‍വേര്‍സ് സൊസൈറ്റി ചെയര്‍മാന്‍ ഇ.എസ് നുജുമുദീന്‍, ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് കൈമാറി. സൊസൈറ്റി ഭാരവാഹികളായ 10 പേരില്‍ നിന്നായി സമാഹരിച്ച തുകയാണ് ഇത്. മുന്‍ എസ്.പിയും ഹ്യൂമണ്‍  റൈറ്റ്സ് ഒബ്സര്‍വേര്‍സ് സൊസൈറ്റി രക്ഷാധികാരിയുമായ ജോര്‍ജ് വര്‍ഗീസും ചടങ്ങില്‍ പങ്കെടുത്തു.