പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍; കുടിശ്ശിക വിവരം ശേഖരിക്കുന്നു

post

കോഴിക്കോട്: പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതികളുടെ  ഗുണഭോക്താക്കളില്‍ കുടിശ്ശിക  ലഭിക്കാനുള്ളവരുടെ വിവരം ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്  ശേഖരിക്കുന്നു. കുടിശ്ശിക  അനുവദിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്.

പെന്‍ഷന്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ഇതേവരെ പത്രപ്രവര്‍ത്തക പെന്‍ഷന്‍,പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍, 50 ശതമാനം പത്രപ്രവര്‍ത്തക പെന്‍ഷന്‍, 50 ശതമാനം പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍, വിവിധ കുടുംബ പെന്‍ഷനുകള്‍, 2000നു മുന്‍പുള്ളവരുടെ പെന്‍ഷന്‍ തുടങ്ങിയ ഇനങ്ങളില്‍ കുടിശ്ശിക  ഉള്ളവരുടെ വിവരമാണ് ശേഖരിക്കുന്നത്.

നിലവില്‍ കുടിശ്ശിക തുക  ലഭിക്കാനുള്ളവര്‍ താഴെ പറയുന്ന വിവരങ്ങളും രേഖകളും ജൂണ്‍ 11 നകം  ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്  മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ddprdkkd@gmail.com എന്ന ഇ-മെയില്‍ മുഖേന അറിയിക്കണം.

പേര്, വിലാസം, പെന്‍ഷന്‍ അനുവദിച്ച ഉത്തരവ് നമ്പരും തീയതിയും, എന്നു   മുതല്‍ എന്നു വരെയുള്ള കുടിശിക ലഭിക്കാനുണ്ട് (മാസവും വര്‍ഷവും) എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്.

പെന്‍ഷന്‍ അനുവദിച്ച ഉത്തരവിന്റെ കോപ്പിയും പെന്‍ഷന്‍ കൈപ്പറ്റിയതു രേഖപ്പെടുത്തിയ ട്രഷറി പാസ് ബുക്കിന്റെ കോപ്പിയും ഇതോടൊപ്പം നല്‍കണം.

ഫോണ്‍ : 0495 2371096