കടല്‍ തീരത്തെ സംരക്ഷിക്കാന്‍ പുഴമുല്ല പദ്ധതി

post

മലപ്പുറം: പാലപ്പെട്ടി കടല്‍ തീരത്തെ സംരക്ഷിക്കാന്‍ പുഴമുല്ല പദ്ധതി നടപ്പാക്കുന്നു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി പരിസ്ഥിതി ദിനത്തില്‍ പാലപ്പെട്ടി കടല്‍ തീരത്ത് പുഴമുല്ല വെച്ചു പിടിപ്പിച്ചു. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ സാങ്കേതിക ഉപദേശക പ്രകാരമാണ് കടല്‍ തീരം സംരക്ഷിക്കുന്നതിനായി പരീക്ഷണാര്‍ത്ഥം പുഴമുല്ല നട്ടുപിടിപ്പിക്കുന്നത്.