പുകയില വിരുദ്ധ ദിന ബോധവല്‍കരണം നടത്തി

post

കോഴിക്കോട് : ലോക പുകയില വിരുദ്ധ ദിനമായ ഇന്നലെ (മെയ് 31) 'നശാമുക്ത് ഭാരത് അഭിയാന്‍ ക്യാമ്പെയിനിന്റെ' ഭാഗമായി കോഴിക്കോട് ജില്ല സാമൂഹ്യനീതി ഓഫീസ് റെസിഡന്റ്സ് അസോസിയേഷന്‍  അംഗങ്ങള്‍ക്കായി 'വിടപറയാം ലഹരിയോട്, വിജയികളാവാം ജീവിതത്തില്‍ ' എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വി.രാജേന്ദ്രന്‍    ഉദ്ഘാടനം ചെയ്തു. ജില്ല സാമൂഹ്യനീതി ഓഫീസര്‍  അഷ്റഫ് കാവില്‍  അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി റേഞ്ച് എക്സൈസ്  ഓഫീസര്‍ കെ.കെ.സമീര്‍ ക്ലാസ്സെടുത്തു.  

പി എം എ റെഡിഡന്റ്സ് അസോസിയേഷന്‍, അയല്‍വേദി റസിഡന്റ്സ് അസോസിയേഷന്‍, എരഞ്ഞിപ്പാലം പാലാട്ട് റെസിഡന്റ്സ് കമ്മിററി, പി ആര്‍ നമ്പ്യാര്‍ റെസിഡന്റ്സ് അസോസിയേഷന്‍, സൗഹൃദം നോര്‍ത്ത് ചേവായൂര്‍ റെസിഡന്റ്സ് അസോസിയേഷന്‍  എന്നിവയിലെ അംഗങ്ങള്‍   പങ്കെടുത്തു. അസോസിയേഷന്‍ ഭാരവാഹികളായ  ദയാനന്ദന്‍, എന്‍.എം.രാജന്‍, ഷീന ത്രിബുദാസ്, കെ.ശ്രീജിത്ത്, സണ്ണി പുളിക്കല്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സീനിയര്‍ സൂപ്രണ്ട് ജോസഫ് റെബല്ലോ  സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സിനോ സേവി  നന്ദിയും   പറഞ്ഞു