ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍; ബാങ്ക് വായ്പ തിരിച്ചടച്ച് നല്‍കി

post

വയനാട് : ക്യാന്‍സര്‍ രോഗബാധിതനായ വ്യക്തിയുടെ ബാങ്ക് വായ്പ ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് ഇല ഫൗണ്ടേഷന്റെ സഹായത്തോടെ തിരിച്ചടവ് നടത്തി. ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള, പുഴമുടി സ്വദേശിയായ മുഹമ്മദ് ഹനീഫയുടെ ബാങ്ക് വായ്പയാണ് തിരിച്ചടച്ചത്. വീട് പണയത്തിലായി വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലുള്ള 1,87,699 രൂപയുടെ വായ്പ ഏറ്റെടുക്കാന്‍ ഇല ഫൗണ്ടേഷന്‍ മുന്നോട്ടു വരികയായിരുന്നു.

ബാങ്കിലെ തിരിച്ചടവിനുള്ള തുകയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ബാങ്ക് സെക്രട്ടറി കെ. സച്ചിദാനന്ദന് കൈമാറി. ഫൗണ്ടേഷന്‍ സ്ഥാപകന്‍ നജീബ് കുറ്റിപ്പുറം പങ്കെടുത്തു.