സൗജന്യ ജിഎസ്ടി പരിശീലനത്തിന് അപേക്ഷിക്കാം

post

ആലപ്പുഴ: സൗജന്യ ജിഎസ്ടി അക്കൗണ്ടന്റ് അസിസ്റ്റന്റ് (ഗുഡ്‌സ് ആന്റ് സര്‍വ്വീസ് ടാക്‌സ്) പരിശീലനത്തിന് അപേക്ഷിക്കാം. യുവതീ യുവാക്കള്‍ക്കായി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും കുടുംബശ്രീയും ബ്രിഡ്ജസ് പോയിന്റും ചേര്‍ന്നാണ് സൗജന്യപരിശീലനം നടത്തുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 10,000 രൂപ ശമ്പളത്തോട് കൂടിയ ജോലിയും നല്‍കും. നാലുമാസമാണ് പരിശീലന കാലയളവ്. ബി.കോം അല്ലെങ്കില്‍ ബിബിഎ ആണ് വിദ്യാഭ്യാസ യോഗ്യത. 18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ തിരുവനന്തപുരത്തെ ബ്രിഡ്ജസ് പോയിന്‍ില്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സ്ആപ് മുഖേന ബന്ധപ്പെടുക. ഫോണ്‍ 9495363565.