ഓട്ടോമോട്ടീവ് സര്‍വ്വീസ് ടെക്‌നീഷ്യന്‍ പരിശീലനത്തിന് അപേക്ഷിക്കാം

post

ആലപ്പുഴ: സൗജന്യ ഓട്ടോമോട്ടീവ് സര്‍വ്വീസ് ടെക്‌നീഷ്യന്‍ പരിശീലനത്തിന് അപേക്ഷിക്കാം. യുവാക്കള്‍ക്കായി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും കുടുംബശ്രീയും ബ്രിഡ്ജസ് പോയിന്റും ചേര്‍ന്നാണ് സൗജന്യപരിശീലനം നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 10,000 രൂപ ശമ്പളത്തോട് കൂടിയ ജോലിയും നല്‍കും. ആറുമാസമാണ് പരിശീലന കാലയളവ്. പത്താംക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. 18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരിശീലനത്തിന് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ തിരുവനന്തപുരത്തെ ബ്രിഡ്ജസ് പോയന്റില്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സ്ആപ് മുഖേന ബന്ധപ്പെടുക. ഫോണ്‍ 9495363565.