ലീഗല്‍മെട്രോളജി കണ്‍ട്രോള്‍റൂം തുറന്നു; മാസ്‌ക്, പള്‍സ് ഓക്‌സിമീറ്റര്‍ എന്നിവയ്ക്ക് അമിത തുക ഈടാക്കിയാല്‍ വിളിക്കാം

post

ആലപ്പുഴ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ കാലയളവില്‍ ലീഗല്‍മെട്രോളജി വകുപ്പ് പ്രത്യേക മിന്നല്‍പരിശോധനാസ്‌ക്വാഡും കണ്‍ട്രോള്‍റൂമും ആരംഭിച്ചു. ലീഗല്‍മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റി റൂള്‍സ് പ്രകാരം ഇറക്കുമതിചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ പായ്ക്കറ്റില്‍ ഉല്‍പ്പന്നത്തിന്റെ പേര്, ഏതു രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഇറക്കുമതി ചെയ്ത സ്ഥാപനത്തിന്റെ വിലാസം, ഇറക്കുമതി ചെയ്ത മാസവും വര്‍ഷവും, എം.ആര്‍.പി, കസ്റ്റമര്‍കെയര്‍നമ്പര്‍ തുടങ്ങിയ രേഖപ്പെടുത്തലുകള്‍ അത്യാവശ്യമാണ്. കൂടാതെ സര്‍ക്കാര്‍ മാസ്‌ക്, പള്‍സ് ഓക്‌സീമീറ്റര്‍, പി.പി.ഇ കിറ്റ് തുടങ്ങി വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വില നിശ്ചയിച്ചിട്ടുണ്ട്. ഇവയില്‍ ഏതെങ്കിലും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും മറ്റ് അളവുതൂക്ക ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും താഴെ പറയുന്ന നമ്പറുകളില്‍ പരാതിനല്‍കാവുന്നതാണ്. കണ്‍ട്രോള്‍റൂം നമ്പറുകള്‍- ആലപ്പുഴ :- 0477 2230647, 8281698043, അമ്പലപ്പുഴ :- 8281698037, ചേര്‍ത്തല:- 8281698042, കുട്ടനാട്:- 8281698041, കാര്‍ത്തികപ്പളളി- 8281698038, മാവേലിക്കര :- 8281698039, ചെങ്ങന്നൂര്‍:- 8281698040.