കിടപ്പുരോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കും

post

തൃശൂര്‍: ജില്ലയിലെ കിടപ്പുരോഗികള്‍ ഉള്‍പ്പെടെ വീടുകളിലും വൃദ്ധ സദനങ്ങളിലും കഴിയുന്ന ഓക്‌സിജന്‍ ഉപയോഗം അനിവാര്യമായ വ്യക്തികള്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതായി ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. ജില്ലയില്‍ ഓക്‌സിജന്‍ സിലിണ്ടറുകളോ മറ്റ് ശ്വസന സഹായ ഉപകരണങ്ങളോ ഉപയോഗിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ ആശാവര്‍ക്കര്‍മാര്‍ വഴി ശേഖരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. വീടുകളിലോ മറ്റ് സ്ഥാപനങ്ങളിലോ കഴിയുന്ന ഇത്തരം വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ആശാവര്‍ക്കര്‍ മാര്‍ക്ക് കൈമാറുന്നതിന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഇത്തരം വ്യക്തികള്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് ജില്ലാ ഓക്‌സിജന്‍ വാര്‍ റൂം വഴി പ്രത്യേക സജ്ജീകരണം ഒരുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.