കടൽക്ഷോഭ പ്രദേശങ്ങൾ ജില്ല കളക്ടർ സന്ദർശിച്ചു

post

ആലപ്പുഴ: ജില്ലയിൽ കടൽക്ഷോഭം ഉണ്ടായ ചേർത്തല താലൂക്കിലെ ഒറ്റമശ്ശേരി, അന്ധകാരനഴി, പുറക്കാട് വിയാനി, തോട്ടപ്പള്ളി  പ്രദേശങ്ങൾ ജില്ലാ കളക്ടർ എ. അലക്സാണ്ടർ സന്ദർശിച്ച്  സ്ഥിതിഗതികൾ വിലയിരുത്തി. ചിലസ്ഥലങ്ങളിൽ കടൽ ഭിത്തി പൊളിഞ്ഞിട്ടുണ്ട്. ഇവയുടെ അറ്റകുറ്റ പണികൾ അടിയന്തിരമായി പൂർത്തിയാക്കാൻ നിർദേശം നൽകി.  ഒറ്റമശ്ശേരിയിൽ കടലാക്രമണത്തിൽ തകർന്ന വീടുകൾക്ക് മുന്നിൽ അടിയന്തരമായി കടൽ ഭിത്തി നിർമ്മിക്കാൻ ഹാർബർ എൻജിനീയറിങ് വകുപ്പിനോടും  നിർദ്ദേശിച്ചു. അന്ധകാരനഴിയിൽ അടിയന്തരമായി പൊഴി മുറിച്ച് വെള്ളം ഒഴുക്കി കളയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കളക്ടറോട് പഞ്ചായത്ത് പ്രതിനിധികൾ ആവശ്യപ്പെട്ടു.കടൽഭിത്തിയോട് ചേർന്ന് താമസിക്കുന്നവർ എത്രയും വേഗം അവിടെ നിന്നും മാറണം. എ. എം. ആരിഫ് എംപി, ചേർത്തലയിലെ നിയുക്ത എംഎൽഎ പി. പ്രസാദ്, ഡെപ്യൂട്ടി കളക്ടർമാർ, ചേർത്തല തഹസിൽദാർ പി.ജി. രാജേന്ദ്രബാബു, കടക്കരപ്പള്ളി, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.