കടൽക്ഷോഭം:തൃശൂർ ജില്ലയിൽ 5 ക്യാമ്പുകൾ തുറന്നു

post

തൃശൂർ: കടൽക്ഷോഭത്തെ തുടർന്ന് തൃശൂർ ജില്ലയിൽ 5 ക്യാമ്പുകൾ തുറന്നു. ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലാണ് ക്യാമ്പുകൾ തുറന്നത്. ഇതു വരെ 105 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. 

കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട് എ.എം.ഐ.യു.പി സ്കൂളിൽ 7 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. 21 പേരാണ് ഇവിടെയുള്ളത്. എടവിലങ്ങ് ഫിഷറീസ് സ്കൂളിൽ 10 കുടുംബങ്ങളിൽ നിന്നായി 32 പേരുണ്ട്. എടവിലങ്ങ് സെന്റ് ആൽബന സ്കൂളിൽ 7 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. 27 പേരാണ് ഇവിടെയുള്ളത്. പടിഞ്ഞാറെ വെമ്പല്ലൂരിലെ എം ഇ എസ് സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ ഒരു കുടുംബത്തിലെ മൂന്നു പേരുണ്ട്. 

ചാവക്കാട് താലൂക്കിലെ കടപ്പുറം പഞ്ചായത്ത് ഗവ.വി എച്ച് എസ് ഇയിൽ 6 കുടുംബങ്ങളിൽ നിന്നായി 22 പേരുണ്ട്.