ഡൊമിസിലറി കെയര്‍ യൂണിറ്റ് ഇന്ന് ആരംഭിക്കും

post

പാലക്കാട് : കോവിഡ് പശ്ചാത്തലത്തില്‍ കോങ്ങാട് ഗ്രാമപഞ്ചായത്ത് ഡൊമിസിലറി കെയര്‍ യൂണിറ്റ് ഇന്ന് ( മെയ് 5) പ്രവര്‍ത്തനം ആരംഭിക്കും. കോങ്ങാട് ഗ്രാമ പഞ്ചായത്തിലെ കോട്ടപ്പടി ഏഴാം വാര്‍ഡിലെ പ്രീമെട്രിക് ഹോസ്റ്റലിലാണ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. 100 പേര്‍ക്ക് കിടക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആറ് ക്ലീനിങ് സ്റ്റാഫ്, രണ്ട് സ്റ്റാഫ് നഴ്സുമാര്‍, ഭക്ഷണം പാകം ചെയ്യാനുള്ള ജീവനക്കാര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം എന്‍ എച്ച് എമ്മില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് ഇവിടെ രോഗികളെ പ്രവേശിപ്പിക്കുക.