ദേശീയ സമ്മതിദായക ദിനം ആചരിച്ചു

post

തിരുവനന്തപുരം :ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റില്‍ പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചു. ദര്‍ബാര്‍ ഹാളില്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനാധിപത്യ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദാനാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സമ്മതിദായക ദിനാചരണം സംഘടിപ്പിക്കുന്നത്.