കാഴ്ചശക്തി ഇല്ലാത്തവരും അംഗപരിമിതരും നേരിട്ട് ജോലിക്കെത്തണ്ട

post

കൊല്ലം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  സര്‍ക്കാര്‍/ പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളായ കോര്‍പ്പറേഷന്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്ന കാഴ്ചശക്തി ഇല്ലാത്തവര്‍ക്കും  അംഗപരിമിതര്‍ക്കും  ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്പളം നഷ്ടം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉത്തരവായി. ജോലികള്‍ വീട്ടില്‍ നിന്ന് നിര്‍വഹിക്കാന്‍ കഴിയുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. നേരിട്ട് ജോലിക്ക് എത്തേണ്ട എന്നും ഉത്തരവിലുണ്ട്.