തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ വോട്ടര്‍ ടേണ്‍ ഔട്ട് ആപ്പ്

post

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ 'വോട്ടര്‍ ടേണ്‍ ഔട്ട് ആപ്പുമായി' (VoterTurn out App) തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആപ്പിള്‍ ആപ്പ്സ്റ്റോറില്‍ നിന്നും ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന അപ്ലിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം. നിയോജക മണ്ഡലം തിരിച്ചുള്ള വോട്ടെണ്ണല്‍ ഫലവും ആപ്പ് വഴി അറിയാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റായ www.results.eci.gov.in വഴിയും തത്സമയ ഫലം അറിയാം.