വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ളവര്‍ക്ക് ഇന്ന് ആന്റിജന്‍ പരിശോധന

post

വയനാട്: തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ളവര്‍ക്ക് ഇന്ന് (ശനി) പ്രത്യേക ആന്റിജന്‍ പരിശോധന നടത്തുന്നതിനായി മാനന്തവാടി ഗവ. യുപി സ്‌കൂള്‍, കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍,  ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ സൗകര്യം. കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂളില്‍ സൗകര്യമൊരുക്കി. ഇന്ന് (മെയ് 1) രാവിലെ 9 ന് പരിശോധന ആരംഭിക്കും. മെയ് 2ന് വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഹാജരാകുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഏജന്റുമാര്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് പരിശോധന നടത്തുന്നതിനായി സൗകര്യമൗരുക്കിയത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ പരിശോധന നടത്തേണ്ടതില്ല.അവര്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.