കോവിഡ് പ്രതിരോധം വനിതാ പൊലീസും പട്രോളിംഗിന്

post

കൊല്ലം: കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വനിതാ പോലീസും രംഗത്ത്.  രോഗബാധ അധികമുള്ള പ്രദേശങ്ങളും ആള്‍ക്കൂട്ട സാധ്യതാ മേഖലകളും ഇനി ഇവരുടെ നിരീക്ഷണത്തിലാകും. ഇരുചക്ര വാഹനങ്ങളിലാണ് സംഘത്തിന്റെ യാത്ര. ആദ്യയാത്ര ചിന്നക്കടയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍ ഉദ്ഘാടനം ചെയ്തു.

വനിതാ എസ.് ഐ. പ്രിയയാണ് സംഘത്തെ നയിക്കുന്നത്.  ആകെ 14 പേരുണ്ട്.  ആശ്രാമം അഡ്വഞ്ചര്‍-ചില്‍ഡ്രന്‍സ് പാര്‍ക്ക്, ചാമക്കട ചന്ത എന്നിവിടങ്ങളിലായാരുന്നു ആദ്യ പരിശോധന. നഗരത്തില്‍ മാത്രമല്ല ഊടുവഴികളിലടക്കം നിത്യേന നിശ്ചിത ഇടവേളകളില്‍ ഇവര്‍ സഞ്ചരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്‍െന്ന് ഉറപ്പുവരുത്താനാണ് പുതിയ സംവിധാനം. പരിശോധനയ്ക്ക് പുറമെ ബോധവല്‍ക്കരണവും നടത്തും. ക്രൈം ബ്രാഞ്ച് എ. സി. പി. ഇ.പി റെജിക്കാണ് പട്രോളിംഗ് സംഘത്തിന്റെ ചുമതല.