പ്രിന്റര്‍ താത്ക്കാലിക നിയമനം

post

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രസ്സില്‍ കാഷ്വല്‍ വേതനാടിസ്ഥാനത്തില്‍ പ്രിന്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി പാസായിരിക്കണം. മെഷീന്‍ വര്‍ക്കില്‍ (ലോവര്‍ പ്രിന്റിംഗ്) കെ.ജി.ടി.ഇ/എം.സി.ടി.ഇ പാസായിരിക്കണം. ആഫ്റ്റര്‍ കെയര്‍ ഹോമില്‍ നിന്ന് പ്രിന്റിംഗ് മെഷീന്‍ വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാവണം. ഉദ്യോഗാര്‍ത്ഥികള്‍ 20ന് രാവിലെ 11ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്‌ക്കെത്തണം.