ജില്ലയില്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 5,26,969 പേര്‍

post

മലപ്പുറം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 5,26,969 ആയി. ഇതില്‍ 4,62,156 പേര്‍ ഒന്നാം ഘട്ട വാക്‌സിനും 64,813 പേര്‍ രണ്ടാം ഘട്ട വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകരില്‍ 38,205 പേര്‍ ഒന്നാം ഡോസും 23,871 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 14,041 പേര്‍ക്ക് ഒന്നാം ഡോസും 12,791പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,485 പേര്‍ ആദ്യ ഘട്ട വാക്‌സിനും 9,798 പേര്‍ രണ്ടാം ഘട്ട വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. 45 വയസിനു മുകളില്‍ പ്രായമുള്ള 3,76,425 പേര്‍ ആദ്യഘട്ട വാക്‌സിനും 18,353 പേര്‍ രണ്ടാം ഘട്ട വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.