കോവിഡ് പ്രതിരോധം: ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു

post

പത്തനംതിട്ട : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി  തൊഴില്‍ വകുപ്പ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു.  ഇവരുടെ വിവരങ്ങള്‍ തൊഴിലാളികള്‍ക്ക് നേരിട്ടോ, അല്ലെങ്കില്‍ തൊഴില്‍ ഉടമ, ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ എന്നിവര്‍ക്കോ നല്‍കാം. പേര്, വയസ്, സ്വദേശ ജില്ല, സംസ്ഥാനം, ആധാര്‍ നമ്പര്‍, താമസിക്കുന്ന/ ജോലി ചെയ്യുന്ന സ്ഥലം,  മൊബൈല്‍ നമ്പര്‍ (വാട്ട്സാപ്പ് ഉള്ളത്), വാക്സിനേഷന്‍ എടുത്തിട്ടുണ്ടോ, കോവിഡ് പോസിറ്റീവ് ആയിട്ടുണ്ടോ കേരളത്തിലേക്ക് വന്ന തീയതി എന്നീ വിവരങ്ങള്‍ ആണ് നല്‍കേണ്ടത്.

അതിഥി തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ഇവര്‍ക്ക് കോവിഡ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍, പ്രത്യേക  വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന വേളയില്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ മൊബൈല്‍ നമ്പര്‍ വഴി ലഭ്യമാക്കും.

പത്തനംതിട്ട മുന്‍സിപ്പാലിറ്റി, തണ്ണിത്തോട്, അരുവാപ്പുലം, കോന്നി, പ്രമാടം, വള്ളിക്കോട്, മൈലപ്ര, നാരങ്ങാനം, കോഴഞ്ചേരി, മെഴുവേലി, ഇലന്തൂര്‍, ഓമല്ലൂര്‍, കുളനട, മല്ലപ്പുഴശേരി എന്നീ പഞ്ചായത്ത് പരിധിയിലുള്ളവര്‍  പത്തനംതിട്ട അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ ജി. സുരേഷിനെയും(ഫോണ്‍ നം. 9495360638 ),  റാന്നിയുടെ പരിധിയില്‍ വരുന്ന റാന്നി, റാന്നി-അങ്ങാടി, റാന്നി- പഴവങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി, റാന്നി- പെരുനാട്, ചിറ്റാര്‍, സീതത്തോട്, വടശേരിക്കര, അയിരൂര്‍, ചെറുകോല്‍പ്പുഴ എന്നീ പഞ്ചായത്ത് പരിധിയിലുള്ളവര്‍  റാന്നി അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ ബിസ്മി പി.എമ്മിനെയും (ഫോണ്‍ നം. 9496268089), മല്ലപ്പള്ളിയുടെ പരിധിയില്‍ വരുന്ന  മല്ലപ്പള്ളി, കുന്നന്താനം, കോട്ടാങ്ങല്‍, കൊറ്റനാട്, എഴുമറ്റൂര്‍, പുറമറ്റം, കല്ലൂപ്പാറ, ആനിക്കാട്, കവിയൂര്‍ എന്നീ പഞ്ചായത്ത് പരിധിയിലുള്ളവര്‍ മല്ലപ്പള്ളി അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ ജി. ഹരിയെയും  (ഫോണ്‍ നം.9495834637), തിരുവല്ല മുന്‍സിപ്പാലിറ്റി, കടപ്ര, നിരണം, പെരിങ്ങര, കുറ്റൂര്‍, ഇരവിപേരൂര്‍, കോയിപ്രം തോട്ടപ്പുഴശേരി എന്നീ പഞ്ചായത്ത് പരിധിയിലുള്ളവര്‍ തിരുവല്ല അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ റ്റി.കെ. രേഖയെയും  (ഫോണ്‍ നം.9847623269),  അടൂര്‍, പന്തളം മുന്‍സിപ്പാലിറ്റി പന്തളം തെക്കേക്കര, പള്ളിക്കല്‍, പെരിങ്ങനാട്, ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂര്‍, ഏറത്ത്  എന്നീ പഞ്ചായത്ത് പരിധിയിലുള്ളവര്‍ അടൂര്‍ അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ ഡോ. ലക്ഷ്മിയെയും (ഫോണ്‍ നം.8301020819), വാട്ട്സാപ്പിലോ ബന്ധപ്പെടണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പി. ദീപ അറിയിച്ചു.  ഇതിനു പുറമേ dlopta08@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും വിവരങ്ങള്‍ കൈമാറാം.  ഇതിനുപുറമേ ജില്ലയില്‍ 9464912876/ 9475853925, 0468 2222234 എന്നീ നമ്പരുകളില്‍  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിന് തൊഴിലുമകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

അതിഥി തൊഴിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ അതിഥി തൊഴിലാളികളുടെ ആശങ്ക ദൂരീകരിക്കുന്നതിനും,  സംശയ നിവാരണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും തൊഴില്‍ വകുപ്പിന്റെയും നേതൃത്വത്തില്‍ 24 മണിക്കൂറും പ്രര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കളക്ടര്‍  ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.  അതിഥി തൊഴിലാളികള്‍ക്കോ, തൊഴില്‍ ഉടമകള്‍ക്കോ, അവരെ പാര്‍പ്പിച്ചിട്ടുള്ളവര്‍ക്കോ സംശയ നിവാരണത്തിനായി  കണ്‍ട്രോള്‍ റൂം നമ്പരുകളില്‍ ബന്ധപ്പെടാം.

ബന്ധപ്പെടേണ്ട നമ്പര്‍: ജയകുമാര്‍   -    9464912876, മോഹനന്‍ നായര്‍ -  9475853925, ഓഫീസ് നമ്പര്‍-0468-  2222234.