ഇവിഎം, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

post

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസത്തേക്കുള്ള ഇവിഎം മെഷീന്‍ കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെയും പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെയും ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ നടത്തി. പത്തനംതിട്ട എന്‍ഐസി വികസിപ്പിച്ച സോഫ്റ്റ് വെയറിലൂടെയാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. 210 പേരെ പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ് ഉദ്യോഗസ്ഥരായും 545 പേരെ ഇവിഎം മെഷീന്‍ കൗണ്ടിംഗ് ഉദ്യോഗസ്ഥരായും റാന്‍ഡമൈസേഷനിലൂടെ തെരഞ്ഞെടുത്തു. ഇവിഎം കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് മൈക്രോ ഒബ്‌സര്‍വര്‍, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് മൈക്രോ ഒബ്‌സര്‍വര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും മൈക്രോ ഒബ്‌സര്‍വര്‍മാര്‍ കേന്ദ്ര സര്‍ക്കാര്‍/ബാങ്ക്/കേന്ദ്ര പൊതുമേഖലാ ഉദ്യോഗസ്ഥരുമാണ്. പോസ്റ്റല്‍ ബാലറ്റിനുള്ള കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ ഗസറ്റഡ്/സമാന തസ്തികില്‍ ഉള്ളവരുമായിരിക്കും. വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചവര്‍ക്ക് ഏപ്രില്‍ 26 ന് (തിങ്കള്‍)പരിശീലനം ഒരുക്കിയിട്ടുണ്ട്.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ്, അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ നിജു എബ്രഹാം, ജില്ലാ ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസ്, ജില്ലാ ഐടി മിഷന്‍ പ്രൊജക്ട് മാനേജര്‍ ഷൈന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.