ഫിറ്റ് കണ്ണൂര്‍ പദ്ധതിക്ക് തുടക്കം

post

കണ്ണൂര്‍: ജനതയുടെ കായികാരോഗ്യം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആരംഭിക്കുന്ന ഫിറ്റ് കണ്ണൂര്‍ പദ്ധതിക്ക് തുടക്കമായി.  കലക്ടറേറ്റ് മൈതാനിയില്‍ രാവിലെ 6.30  ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. കായിക താരങ്ങള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, ജീവനക്കാര്‍, മുതിര്‍ പൗരന്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍, വോക്കേഴ്‌സ് ക്ലബ്ബ് പ്രതിനിധികള്‍ തുടങ്ങി ആയിരത്തോളം പേര്‍ ഉദ്ഘാടന പരിപാടിയില്‍ അണിനിരന്നു. 

കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന എയ്‌റോബിക്‌സും ഇതിന്റെ ഭാഗമായി ഒരുക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.