ജോലി ഒഴിവ്

post

കാക്കനാട് : പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബിരുദവും ബിഎഡും ഉള്ള പട്ടികജാതിയില്‍പ്പെട്ട പുരുഷന്മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ശാസ്ത്രവിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഹോണറേറിയം 12000 രൂപ.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ / പകര്‍പ്പുകള്‍ സഹിതം അപേക്ഷകര്‍ 16ന് രാവിലെ 10. 30 ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ച ക്കായി ഹാജരാകണം. പ്രായപരിധി 1 1  2019 ന് 40 വയസ്സ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2422256.