സംഘടിത ഇഫ്ത്താര്‍ പാര്‍ട്ടികള്‍ ഒഴിവാക്കാന്‍ തീരുമാനം

post

കോഴിക്കോട്: ജില്ലയില്‍ കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ മസ്ജിദുകളിലെ നോമ്പുതുറ ഒഴികെ സംഘടിത ഇഫ്ത്താര്‍ പാര്‍ട്ടികള്‍ ഒഴിവാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം സംഘടനാ നേതാക്കന്മാരുടെ യോഗത്തില്‍ തീരുമാനമായി. പള്ളികളിലെ നിസ്‌ക്കാര ചടങ്ങുകള്‍  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിര്‍വഹിക്കും.