മുന്നണി പോരാളികൾക്ക് രണ്ടാം ഡോസ് വാക്സിനേഷൻ 15 ന്

post

തൃശൂർ: ജില്ലയിൽ മുന്നണി പോരാളികൾക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ ഏപ്രിൽ 15ന് എടുക്കുന്നതിന് സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കേരള പൊലീസ് അക്കാദമി രാമവർമപുരം, താലൂക്ക് ആശുപത്രി കുന്നംകുളം, സി എച്ച് സി വെള്ളാനിക്കര, ജനറൽ ആശുപത്രി ഇരിങ്ങാലക്കുട, താലുക്ക് ആസ്ഥാന ആശുപത്രി ചാലക്കുടി എന്നീ കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ സ്വീകരിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്. ജില്ലയിൽ ഇതുവരെ 10,753  മുന്നണിപ്പോരാളികൾ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചു.