കൊവിഡ് വാക്‌സിന്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍

post

വയനാട് : 45 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യമൊരുക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയ്ക്കുപുറമേ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള പഴശ്ശി ഹാള്‍, മാനന്തവാടി, കല്‍പ്പറ്റ വ്യാപാര ഭവന്‍, പടിഞ്ഞാറത്തറ ക്രിസ്തുരാജ ചര്‍ച്ച്, മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ യു. പി. സ്‌കൂള്‍ എന്നിവിടങ്ങളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

 ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക  അറിയിച്ചു.