ജില്ലയില്‍ ‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 302,282 പേര്‍

post

ആലപ്പുഴ : ജനുവരി 16 ന് ആരംഭിച്ച കോവിഡ് വാക്സിനേഷന്‍ തുടരുമ്പോള്‍ ഇതുവരെ ജില്ലയില്‍ 302,282 പേര്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇവരില്‍ 35346 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പോളിംഗ് ഉദ്യോഗസ്ഥരും മുണിപ്പോരാളികളുമായ 36715 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 45 വയസ്സിന് മുകളില്‍ പ്രായമുള്ള 42484 പേരും 60 വയസ്സിന് മുകളില്‍ പ്രായമുള്ള 187,737 പേരും ആദ്യ ഡോസ് സ്വീകരിച്ചു.

17654 ആരോഗ്യപ്രവര്‍ത്തകരും 4380 ഉദ്യോഗസ്ഥരും 45 വയസ്സിനു മുകളില്‍ പ്രായമുള്ള 257പേരും 60 വയസ്സിന് മുകളില്‍ പ്രായമുള്ള 2604 പേരും രണ്ടാമത്തെ ഡോസും പൂർത്തിയാക്കി.

വാക്‌സിനെടുത്താലും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ് എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കോവിഷീല്‍ഡ് ആദ്യഡോസ് സ്വീകരിച്ചവര്‍ 42 ദിവസം കഴിഞ്ഞ് 56 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് എടുക്കണം. കോവാക്‌സിന്‍ ആദ്യഡോസ് സ്വീകരിച്ചവര്‍ വാക്‌സിനെടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. 45 വയസ്സ് കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് വാക്‌സിനെടുക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.